സമയം രാത്രി ഒൻപത് മണി. ടീപ്പോയിയുടെ മേലെ റിമോട്ട് അനാഥമായി കിടക്കുന്നു. കസേരയിലും സോഫയിലുമായി എല്ലാവരും ചുറ്റുമിരിപ്പുണ്ട് . സാധാരണ ഇങ്ങനെ സംഭവിച്ചു കണ്ടിട്ടില്ല. റഗ്ബിയിലെ ബോളിന്റെ അവസ്ഥയിലിരുന്ന റിമോട്ടാണു.. എന്നിട്ടും ഇന്ന് എല്ലാവരും ടിവിക്ക് മുന്നിൽ തലയും കുമ്പിട്ടിരിക്കുന്നതിന്റെ പൊരുൾ പിടികിട്ടുന്നേയില്ല. ടി വി യിൽ ന്യൂസ് അനുസ്യൂതം ഓടിക്കൊണ്ടിരിക്കുന്നു. അതൊഴിച്ചാൽ വീടിനുള്ളിൽ ഒരു ശ്മശാന ഭംഗി കളിയാടി നിന്നു.
" ഓ മണ്ടേല അന്തരിച്ചു അല്ലേ?"
ഇനിയിപ്പം അതിന്റെ ദുഖാചരണം വല്ലതും ആണോന്നറിയാൻ ഞാൻ ഒരു ശ്രമം നടത്തി. പ്രതികരണങ്ങളൊന്നുമില്ല. സംഭവം എന്താന്നറിയാൻ സണ്ണിച്ചന്റെ മൊബൈൽ സ്ക്രീനിലേക്ക് ഞാൻ എത്തി(നോ)ക്കൽ ഹാക്കിങ്ങ് നടത്തി.
ഒരു 'ഹൗ ആർ യൂ' , ഒരു 'യു ആർ ലുക്കിങ് ബൂട്ടിഫുൾ', ഒരു 'മദാമ്മയുടെ പടം' - ഇത്രയും ഞാൻ സ്കാൻ ചെയ്തെടുത്തപ്പോഴേക്കും സണ്ണിച്ചൻ 'ഒളിഞ്ഞു നോക്കുന്നോടാ തെണ്ടീ'ന്നും പറഞ്ഞ് മാറിയിരുന്നു കളഞ്ഞു.
അപ്പോ എല്ലാവന്മാരും എകാഗ്രതയോടെ ചാറ്റിങ്ങിലേർപ്പെട്ടിരിക്കായാണു.
ഞാനെന്താ മോശക്കാരനാ?
ഫേസ്-ബുക്ക് ഓൺ ചെയ്തു.
അഞ്ചാറ് 'ഹായ്' അങ്ങോട്ടിട്ടു നോക്കി.
അനക്കമൊന്നുമില്ല.
'ഹായ്' ഇട്ടതിന്റെ പിറകെ ഒരു 'ഹലോ' കൂടെ ഇട്ടപ്പോൾ രണ്ട്-മൂന്ന് പേർ ഓഫ്-ലൈനായി.
അഹങ്കാരികള്‍.
കൂറേ 'പോക്കു' കൂടെ നടത്തി ഫലമൊന്നുമില്ലെന്ന് കണ്ട്, സുക്കു സായിപ്പിനെ മനസ്സാൽ ശപിച്ച് , ലോഗൗട്ട് ചെയ്യാൻ ഒരുങ്ങവേ എന്റെ ഇൻബോക്സിനെ രോമാഞ്ചം കൊള്ളിച്ചു കൊണ്ട് ഒരു 'ഹായ്' വന്നു വീണു. ഒരു തുള്ളി സന്തോഷാശ്രു എന്റെ കണ്ണിൽ നിന്നു പൊഴിഞ്ഞു .
സുലു നാരായൺ'-പരിചയമുള്ള പേരല്ല , എന്തായാലും പേരു കൊള്ളാം , നാരായണൻ അച്ഛനായിരിക്കും.
ടി വി യിൽ ഡയറി മിൽക് ഷോട്സിന്റെ പരസ്യം മിന്നി മാഞ്ഞു.
സുക്കു സായിപ്പിനു മെഴുകുതിരി നേർന്ന്, ഞാൻ മറുപടിയിട്ടു.
"ഹായ് സുലു"
"ഹായ് രാഹുൽ , വാട്ട്സ് അപ്പ്?"
പണ്ടാരമടങ്ങാൻ എന്റെ ഫോണിൽ വാട്സ് ആപ്പും ഇല്ല.
"ഇപ്പൊ ഇൻസ്റ്റാൾ ചെയ്യാം"
"എന്ത്?"
"വാട്സാപ്പ്"
"യൂ ആർ സോ ഫണ്ണീ ."
ഇതിലെന്താ ഇത്ര ഫണ്ണെന്നു മനസ്സിലാായില്ലെങ്കിലും ഞാൻ രണ്ട് "യാ യാ " തിരിച്ചിട്ടു.
"സുലു എന്ത് ചെയ്യുന്നു?"
"ചാറ്റ് ചെയ്യുന്നു.."
\
"യൂ ആർ റ്റൂ ഫണ്ണി, ചാറ്റിങ്ങല്ലാതെ വേറെ എന്ത് ചെയ്യുന്നു എന്നാ ചോദിച്ചത്.."
"ഓഹ്, കുറച്ച് ഡെസിഗ്ൻ നോട്സ് ഉണ്ടാക്കുവായിരുന്നു"
അപ്പോ പഠിക്കുന്ന കുട്ടിയാണു.കൊള്ളാം, ഇത് സെറ്റാവും.
"സുലു എവിടെയാ താമസം?"
"ബാംഗ്ലൂർ.."
"ഞാനും ബാംഗ്ലൂർ തന്നെ"
"എനിക്കറിയാം.."
അത് ശരി എന്നെക്കുറിച്ച് എല്ലാം അറിഞ്ഞ് വെച്ചേക്കുവാണു കൊച്ചു കള്ളി!
"സുലുവിനെ നേരിട്ട് കാണാൻ പറ്റുമോ?"
"!"
"?"
"യാ നാളെ കാണാം, ഗുഡ് നൈറ്റ്"
"ഗുഡ് നൈറ്റ് , സ്വീറ്റ് ഡ്രീംസ്..ഡിയർ സുലൂ"
എന്നാലും അത് ആരായിരിക്കും? എന്നെ അറിയാവുന്ന , രഹസ്യമായി ആരാധിക്കുന്ന ഏതെങ്കിലും ആരാധിക ആയിരിക്കും (എന്തിനാ ഈശ്വരാ എനിക്കിത്ര സൗന്ദര്യം തന്നത്) . മിക്കവാറും രാവിലെ ബസ്-സ്റ്റോപ്പിൽ വച്ച് കാണാറുള്ള ആ പൂച്ചക്കണ്ണിയായിരിക്കും, പക്ഷേ അവൾക്കൊരു ഹിന്ദി ലുക്കാണു. അതല്ലെങ്കിൽ ഓപ്പോസിറ്റ് ഫ്ലാറ്റിലെ ബാൽക്കണിയിലിരുന്ന് പഠിക്കാറുള്ള സുന്ദരി.
സാധാരണ എട്ട് മണിക്ക് എഴുന്നേൽക്കാറുള്ള ഞാൻ അതിരാവിലെ ഏഴ് മണിക്ക് എഴുന്നേറ്റ് രണ്ട് തവണ പല്ലു തേച്ച്, ലക്സ് സോപ്പ് തേച്ച് കുളിച്ച്, ആരോ മേടിച്ച് വച്ച് സ്പ്രേ ദേഹം മുഴുവൻ പൂശി ഓഫീസിലേക്ക് പുറപ്പെട്ടു.
ബസ്-സ്റ്റോപ്പിലും വഴിയിലുമൊന്നും സുലുവിനെ കണ്ടില്ല. വൈകുന്നേരം കാണുമായിരിക്കും, ഇന്ന് നേരത്തെ ഇറങ്ങണം എന്ന് മനസ്സിൽ കണക്കു കൂട്ടി ഓഫീസിലേക്ക് കയറി.
ഞാൻ എന്റെ സീറ്റിലേക്ക് നടക്കവേ പതിവില്ലാതെ എല്ലാവരും ചെറു ചിരിയോടെ എന്നെ നോക്കി , കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും കണ്ണെടുക്കാത്ത സിങ് പോലും എന്ന് നോക്കി ചിരിക്കുന്നു!. ഞാൻ അസാധാരണമായി നേരത്തേ എത്തിയതോണ്ടാവും.
"ഹേയ് രാഹുൽ"
പിന്നിൽ നിന്നൊരു വിളി.
പിന്നിൽ പ്രൊജക്റ്റ് മാനേജർ സുലോചന മാഡം
"എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്?"
ദൈവമേ ഈ തള്ളയാണോ ഇന്നലെ മുട്ടിയ സുലു. എന്റെ പകുതി ബോധം പോയി.
സ്ലോട്ടിൽ കിടന്ന ലാപ്ടോപ്പ് എടുത്ത് ഞാൻ സുലോചന മേഡത്തിന്റെ കയ്യിൽ കൊടുത്തു.
"ഇതാ എന്റെ രാജിക്കത്ത്"
ശുഭം

ഇതെല്ലം കൂടി ഒരു ബുക്ക് ആക്കരുതോ.. രമേശനോട് പറ...
ReplyDelete:) nokkanam
Deleteഹഹഹ
ReplyDeleteഡിയര്‍ സുലു ക്ലിയര്‍ സുലു ആയി