Aug 7, 2011

എഴുതിപ്പഴകിയൊരു നൊമ്പരം

മുന്നിൽ ശുഷ്കജീവിതം.
പിന്നതിൽ ശപ്തവേഷവും.
ക്ഷമിക്ക കാലമേ,
ആവുമായിരുന്നെങ്കിലെന്നേ
നിന്നെ ശപിച്ചു ഞാൻ
കല്ലാക്കി മാറ്റിയിരുന്നേനെ.
അത്രമേലിഷ്ടമായിരുന്നെനിക്കെൻ
നഷ്ട ബാല്യവും കൗമാരവും.
വിരിയാതെ കൊഴിഞ്ഞെത്ര
പൂക്കളെൻ മനസ്സിൽ.
ഇനിയെന്തു ചെയ്യണം
ഒരു വട്ടമീ ചക്രം
പിറകോട്ട് കറക്കുവാൻ?
ഒരു വട്ടമാ പൂക്കൾതൻ
നറുമണം നുകരുവാൻ?

അറിയില്ലല്ലോ..

1 comment: