May 18, 2011

ഒരു ഫോണ് വിളിയുടെ ഓർമ

ഇത് വളരെ പണ്ട് നടന്ന കഥയാണ്. വളരെ പണ്ട് എന്ന് പറഞ്ഞാല്,എന്റെ ഓര്മ്മ ശരിയാണെങ്കില്, സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഒരു അമ്പതോ അമ്പത്തി അഞ്ചോ ।വര്ഷങ്ങള് കഴിഞ്ഞിട്ടുണ്ടാവും.

25 പൈസാ പോസ്റ്റ് കാര്ഡിലെ 'സുഖമാണോ?' എന്ന, ചുമ്മാ നേരം പോവാന് ആരോ എഴുതിവിട്ട, ഒരൊറ്റ അന്വേഷണം അറിയിക്കാന് 25 കിലോമീറ്ററ് നടക്കേണ്ടി വരുന്ന പാവം പോസ്റ്റ്മാന്മാരുടെ ഉള്ളുരുകിയുള്ള പ്രാര്ത്ഥനയുടെ ഫലമായിട്ടാവണം Bsnlന്റെ ലാന്റ് ഫോണുകള് ഒരുവിധം എല്ലാവന്റെയും വീടിന്റെ സെന്റർ ഹാളിലെ മേശപ്പുറത്ത് സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു, അപൂർവ്വം ചിലരുടെ കയ്യിലാകട്ടെ രണ്ടാം ക്ളാസിൽ ഞാന് കൊണ്ട് നടന്നിരുന്ന പെന്സില് ബോക്സിനേക്കാള് വലിപ്പത്തിലുള്ള കറുത്ത് തടിച്ച മുബൈല്ൽ ഫോണുകളും (അഞ്ഞൂറും ആയിരവും കൊടുത്ത് വേണം അതിലൊരു സിം വാങ്ങിയിടാന്!)



പഴയ നോട്ട്ബുക്കിലും മനസ്സിലുമൊക്കെ കുറിച്ചിട്ട നമ്പറുകള് വിരല് വഴി ഫോണിലേക്കാവാഹിക്കുമ്പോള് നാരായണനുള്ള വിളി അഹമ്മദിന്റെ വീട്ടിലും അബ്ദുള്ളയ്ക്കുള്ളത് ജോസഫിനും എത്തുക പലപ്പോഴും പതിവായിരുന്നു. ചിലപ്പോഴൊക്കെ വഴി തെറ്റി വന്ന വിളിക്കാരന് വേണ്ടതും എത്തിപ്പെട്ട വീട്ടിലുള്ളതും ഒരേ പേരുകാരായിരിക്കും. തനിക്ക് വേണ്ടയാളെത്തന്നെയാണ് കിട്ടിയതെന്ന വിചാരത്തില് അങ്ങേത്തലക്കാരൻ സംസാരിച്ച് തുടങ്ങുന്നത് ഇങ്ങനെയായിരിക്കും,..

''എന്നെ മനസ്സിലായോ?''

''ഇല്ല''

''എന്ിലും..''

''ഊ..ഹ്ം''

''ഞാന് ഗോപിയാടാ..''

''വസന്തേടത്തീടെ മോന് ഗോപിയോ?...''

'' അല്ല''

''പിന്നെ, വട്ടപ്പറമ്പിലെയോ?..''

''അല്ലെടാ നിന്റെ വല്ല്യമ്മേടെ മോന് ഗോപി''

''എന്നാ നിങ്ങള്ക്കാള് മാറി''

ക്ടിം...

ഇങ്ങനെ പോവും...



ഇത്തരത്തില്,ഒരു പക്ഷേ നിങ്ങള്ക്ക് ഒട്ടും ആകര്ഷകമായി തോന്നാനിടയില്ലാത്തതെം എന്നാലെനിക്ക് മറക്കാന് കഴിയാത്തതുമായ,ഒരു ഫോണ് വിളിയുടെ ഓര്മ്മ എന്നെ ഇപ്പോഴും ചിരിപ്പിക്കാറുണ്ട്.







ഒരു വെള്ളിയാഴ്ച നട്ടുച്ച കഴിഞ്ഞ നേരം.വീട്ടിലെല്ലാവരും തിരക്കിലാണ്-ഉച്ചമയക്കത്തിന്റെ! ഞാനാകട്ടെ ഈയൊരു സുവര്ണ്ണാവസരത്തെ ബുദ്ധിപൂര്വ്വമായി ഉപയോഗിക്കാനുറച്ച് കൊണ്ട്, ഇന്നലെ കൊണ്ടു വന്ന തേനിന്റെ കുപ്പി അടുക്കളയിലെവിടെയാണ് ഒളിച്ചു വച്ചിരിക്കുന്നത് എന്ന അന്വേഷണത്തിലാണ്.



ആ നല്ല നിമിഷങ്ങളുടെ നിശബ്ദത ഭഞ്ജിച്ചു കൊണ്ട് ഫോണ് നീട്ടി ചിലച്ചു.



തീര്ച്ചയായിട്ടും കാള് വരുന്നത് എനിക്കായിരിക്കയില്ല എന്നറിയാവുന്നത് കൊണ്ടും ഞാനായിട്ട് ഫോണ് എടുത്താല് ഉണ്ടാവുന്ന, വിളി വന്നയാളിനെ വിളിച്ചു കൊണ്ടു വരേണ്ടുന്ന, ബുദ്ധിമുട്ട് ഏറ്റെടുക്കാന് താല്പര്യമില്ലാത്തതു കൊണ്ടും സാധാരണയായി ഞാന് ഫോണ് അറ്റന്ഡ് ചെയ്യാറില്ല.



രണ്ടോ മൂന്നോ തവണ ഫോണ് കരഞ്ഞിട്ടും ആരും അവരവരുടെ ജോലി ഉപേക്ഷിച്ച് വരുന്ന ലക്ഷണമില്ല.ഞാന് തന്നെ മെല്ലെ നടന്ന് ചെന്ന് റിസീവര് എടുത്ത് ചെവിയോട് ചേര്ത്തു വച്ചു.

''ഹലോ''

''ഹലോ, ഇത് ഇരുപത്തിഒന്നേ നാല്പ്പത്തിയേഴേ അറുപത്തിരണ്ട് (21-47-62) ആണോ? ''

''അല്ല''

ആശ്വാസം റോംഗ് നമ്പരാണ്.



30 second കഴിഞ്ഞിട്ടുണ്ടാവില്ല, ദേ പിന്നെയും റിംഗ്!

''ഹലോ''

''ഹലോ, ഇത് ഇരുപത്തിഒന്നേ നാല്പ്പത്തിയേഴേ അറുപത്തിരണ്ട് (21-47-62) ആണോ? ''

''ഇയാളോടല്ലേ നേരത്തെ പറഞ്ഞത് അല്ലാന്ന്... ആദ്യം നമ്പരടിക്കാന് പഠിക്ക്, എന്നിട്ട് ഫോണ് ചെയ്യ്''

ക്ടിം..



ഹല്ല പിന്നെ.ഓരോ മനുഷ്യന്മാര്...എന്ത് കഷ്ടമാണ്...ബാക്കിയുള്ളോരെ കാര്യമായിട്ടൊരു പണി ചെയ്യാന് സമ്മതിക്കില്ല.



ഞാന് വീണ്ടും എന്റെ പൂര്വ്വ കൃത്യങ്ങളിലേക്ക് മടങ്ങാനൊരുങ്ങവേ, അതാ വീണ്ടും. ദൈവമേ ഇതെന്തൊരു ശല്യമാണ്! തല്ലിപ്പൊളിക്കാനുള്ള ദേഷ്യത്തോടെ ഞാന് ഫോണെടുത്തു.



''ഹലോ, ഇത് ഇരുപത്തിഒന്നേ നാല്പ്പത്തിയേഴേ അറുപത്തിരണ്ട് (21-47-62) ആണോ?''

പഴയ പല്ലവി തന്നെ.ഇയാളെന്താ ചെവിട്പൊട്ടനാണോ?

''അല്ലാന്ന് എത്ര തവണ പറയണം?''

''പിന്നെ ഇതേതാ നമ്പര്?''

''ഇത് ഇരുന്നൂറ്റി പതിനാലേ എഴുന്നൂറ്റിഅറുപത്തിരണ്ട്(214-762) ആണ്.''

മറുതലയ്ക്കല് ഒരു നിമിഷത്തെ നിശബ്ദത.

''ഇതാരാ രാഹുലനാണോ?''

ഈശ്വരാ ഇയാള്ക്കെങ്ങനെ എന്റെ പേര് പിടികിട്ടി?

''അ..തെ''

''എടാ, ഇരുപത്തിഒന്നേ നാല്പ്പത്തിയേഴേ അറുപത്തിരണ്ടും ഇരുന്നൂറ്റി പതിനാലേ എഴുന്നൂറ്റിഅറുപത്തിരണ്ടും ഒന്ന് തന്നെയല്ലെ?''

എന്റെ തലയിലൊരു 100 watt ബള്ബ് മിന്നി.

''നീ നിന്റെ അച്ഛന ഫോണ് കൊടുക്ക്''





ഫോണ്സംസാരം കഴിഞ്ഞ് അച്ഛനെന്നെ വിളിച്ചു. ഞാന് പതുങ്ങി പതുങ്ങി മുന്നില് ചെന്നു നിന്നു.

''ഗള്ഫീന്ന് നിന്റെ മാമനാണ്...നീ കാരണം ഓന്റെ കാശ് കുറ ലാപ്സായി''

ഞാനൊരു ഒട്ടകപ്പക്ഷിയെ പോലെ തല കുമ്പിട്ട് നിന്നു.

''അല്ല നീയെന്തിനാ സ്കൂളില് പോവുന്നത്?''

ഒടുവില് അച്ഛനും ബോധോദയം ഉണ്ടായിരിക്കുന്നു,

ഭാഗ്യം!

6 comments:

  1. കള്ളത്തരം!! നാവെടുത്താല്‍ കള്ളത്തരമല്ലാതെ പറയില്ല!!!

    ഇതില്‍ മൊത്തം കള്ളത്തരം തന്നെ....

    ഇവന്‍ ആ ഫോണിന്റെ മൂട്ടീന്ന് മാറാറില്ല...!!

    ReplyDelete
  2. Ponmalakaran ചേട്ടന്റെ കമന്റെവിടെപ്പോയ്?

    വൈശാഖട്ടോ,...

    ReplyDelete
  3. രസായിരിക്കുന്നൂ..
    ഇത്തരം അനുഭവങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

    ReplyDelete
  4. nannayitund...poorvathiakm sakthiyode ezhuthuka,,,dn ever gv up tis....

    ReplyDelete