നല്ലിളം തൂശനിലയിലോ അതോ
പഴയ പിഞ്ഞാണത്തിലോ?
ഓര്മ്മകള്ക്ക്
ഉറക്കുത്തേറ്റു തുടങ്ങി.
നറുമണം, രുചി,
ആവിയോടൊപ്പം ഉയരുന്ന
നൂറ് പ്രതീക്ഷകളും..
വായിലേക്കെറിയപ്പെടും മുന്പ്.
കൈകള് ആരുടേതായിരുന്നു?
വെളുക്കെ ചിരിക്കുന്ന പല്ലുകള്
ഉളി പോലെ മൂര്ച്ചയുള്ളതെന്ന്
ഉള്ളില് ചെല്ലേയറിഞ്ഞു.
ഉമിനീരില് കുഴഞ്ഞ്
ഉരുളയായന്നനാളത്തിലേക്കിറങ്ങവേ
ഉല്പ്പത്തിയിലേക്കൊരു
മടക്കമില്ലെന്നും അറിഞ്ഞു.
ആശയെല്ലാമറ്റ് ആമാശയത്തില്
ആയിരം പൊള്ളുന്ന രസങ്ങള്ക്കിടയില്,
ഉമിത്തീയില്
ഉച്ഛികനായ് ഉരുകി ഉരുകി..
പിന്നെ സ്വത്വം നശിച്ച്,
കെട്ടുപിണഞ്ഞ
കുടല്മാലക്കൂട്ടങ്ങളില്
ആര്ക്കൊ വേണ്ടിയുള്ള കാത്തിരിപ്പ്.
ഉല്സര്ഗശേഷം
കാലത്തിന്റെ പുറംപോക്കില്
ദുര്ഗന്ധങ്ങളുടെ പടുകുഴിയില്
മണ്ണോട് മണ്ണായി ചേരാനായി..
ഉദകദാനം നടത്താന്
വിശപ്പാറിയവരും
എന്റെ നീരൂറ്റി ചോരയാക്കിയവരും എവിടെ??
സംസ്ക്രിതം വേണ്ട നല്ല പച്ച മലയാളം മതി
ReplyDeleteനന്നായിട്ടുണ്ട്
ReplyDeletegood work!!!!!!!!
ReplyDelete