ചന്ദ്രകുമാർ സാർ പത്ത് വർഷത്തിലധികമായി ഈ കമ്പനിയെ സേവിക്കുന്നു. സോഫ്റ്റ്വെയർ ഫീൽഡിൽ പൊതുവേ സാറ് വിളി പതിവില്ല, പക്ഷേ ചന്ദ്രകുമാർ സാറിനെ അദ്ദേഹത്തിന്റെ പെരുമാറ്റം ,അറിവ്, അനുഭവസമ്പത്ത് എന്നിവയുടെ പ്രഭാവത്തിൽ ഞങ്ങളെല്ലാം സാർ എന്നു വിളിച്ചു പോന്നു.കമ്പനിയുടെ 'കീ' റിസോർസ് (താക്കോൽ സ്ഥാനം) എന്നു സാറിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
അങ്ങനെ പുരുഷോത്തമനും മര്യാദാരാമനും ജീനിയസ്സും ആയിട്ടുള്ള ചന്ദ്രകുമാർ സാറിനെ ഒരു കുപ്രഭാതത്തിൽ കമ്പനി പിരിച്ചു വിട്ടു. അത് കേട്ടവർ കേട്ടവർ 'അയ്യോ'ന്നൊരു ശബ്ദമുണ്ടാക്കി തലയിൽ കൈ വച്ചു.
അങ്ങനെ ചുമ്മാതങ്ങു പിരിച്ചു വിടാൻ ഒക്ക്വോ? ഇല്ല, പിന്നെ? എന്താണ്ടൊരു കാരണം വേണ്ടേ?
കാരണം അറിഞ്ഞപ്പോൾ തലയിൽ കൈ വച്ചവർ ആ കൈ മാറ്റി, വിരൽ മാത്രം മൂക്കത്ത് വച്ച് 'അയ്യേ'ന്നു സൗണ്ടുണ്ടാക്കി സീറ്റിൽ പോയിരുന്നു പണി തുടർന്നു.
കാരണം:
\ ആഗസ്റ്റ് പതിനാറ് , രാവിലെ തന്നെ പ്രഭാതം പൊട്ടിവിടർന്നു. കമ്പനിക്കകത്ത് കീബോർഡുകൾ ചടപടാ നാദം പൊഴിച്ചുതുടങ്ങി. എല്ലാം പതിവു പോലെ അതിഭീകരവും ബോറനും. പത്ത്മണിക്ക് ഒരു മീറ്റിങ്ങിനായി ചന്ദ്രകുമാർ സാറും കുമാരി വനജയും കോൺഫറൻസ് റൂമിലേക്ക് കയറി. കോൺഫറൻസ് റൂം എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്- അഞ്ചടി നീളം പത്തടി വീതിയിൽ ഒരു കുടുസ്സ് മുറി, നടുവിലൊരു മേശ, അതിനു ചുറ്റും നാലഞ്ച് കസേര, ചുവരിൽ ഒരു ബോർഡ്, അത്രേയുള്ളൂ. പത്ത് മണി എന്നു വച്ചാൽ കൃത്യനിഷ്ഠയുള്ളവർ എത്തിച്ചേരാൻ പത്തരയെങ്കിലും ആകും.അത് കൊണ്ട് മറ്റുള്ളവർ മീറ്റിങ്ങിനായി വരാനിരിക്കുന്നതേ ഉള്ളൂ.
കഷ്ടിച്ച് ഒരു മിനുട്ട് കഴിഞ്ഞ് കാണും, പെൺ ശബ്ദത്തിൽ ഒരു വലിയ കരച്ചിൽ കേട്ടു, കുമാരി വനജ കോൺഫറൻസ് റൂമിനു വെളിയിലേക്ക് ഓടി വരുന്നതും തറയിൽ ഉയർന്നു നിന്നിരുന്ന മാറ്റിൽ കാൽതട്ടി മൂക്കുംകുത്തി വീഴുന്നതും കണ്ടു. ഇതികർത്തവ്യാ മൂഢരായി അന്തം വിട്ട് നോക്കി നിന്നവരുടെ മുന്നിലേക്ക് വനജയുടെ ചുവന്ന ഷാളും കയ്യിൽ പിടിച്ച് ചന്ദ്രകുമാർ സാർ ഇറങ്ങിവന്നു.
വനജയുടെ കിടപ്പും ചന്ദ്രകുമാറിന്റെ (സാർ വിളിയൊക്കെ പണ്ട്) നിൽപ്പും കണ്ടവർക്ക് കാര്യം ടപ്പേന്ന് പിടികിട്ടി.
ബോധരഹിതയായി കിടന്നിരുന്ന വനജയെ ആരൊക്കെയോ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.
എന്തോ പറയാൻ ഒരുങ്ങിയ ചന്ദ്രകുമാറിനെ നോക്കി എച്ച് ആർ സുധാമണി മാഡം അലറി
"ഗെറ്റ് ഔട്ട് ഹൗസ്"
തല താഴ്ത്തി ഇറങ്ങിപ്പോവുന്ന ചന്ദ്രകുമാറിനെ നോക്കി 'വീട്ടിൽ തങ്കം പോലൊരു ഭാര്യയും രണ്ട് മക്കളുമുള്ള ഈ മനുഷ്യൻ എന്തിനാണീ വൃത്തികേട് കാട്ടിയതെന്ന് ചിലര്‍ അത്ഭുതംകൂറി, ചിലർ കാർക്കിച്ച് തുപ്പാനൊരുങ്ങുകയും കമ്പനിക്കകത്ത് തുപ്പാൻ വയ്യാത്തത് കൊണ്ട് അത് അകത്തേക്ക് വിഴുങ്ങുകയും ചെയ്തു.
കുമാരി വനജ ബോധം തെളിഞ്ഞ ഉടനെ ലോങ് ലീവിനപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോയി. ഷോക്ക് വിട്ട് മാറാൻ ഇത്തിരി സമയമെടുക്കുമല്ലോന്ന് എല്ലാവരും കരുതി.
രണ്ട് ദിവസത്തേക്ക് സോളാറിനേയും സിറിയയേയും എല്ലാരും മറന്നു. സ്തീകളുടെ സുരക്ഷയെകുറിച്ച് ഘോരഘോരമായ ചർച്ചകൾ നടന്നു. ഇതിനിടയിൽ കമ്പനിയുടെ പേരിനെ ബാധിക്കുന്ന കാര്യമായതിനാലും ദൃക്സാക്ഷികൾ ഒരുപാടുള്ളതിനാൽ മറ്റൊരു വിശദീകരണം ആവശ്യമില്ലാത്തതിനാലും ചന്ദ്രകുമാറിനോട് രാജി വച്ച് ഇറങ്ങിപ്പോവാൻ കമ്പനി ആവശ്യപ്പെട്ടു.
ചന്ദ്രകുമാർ സാറിന്റെ വീടിനടുത്ത് താമസിക്കുന്ന ഭവാനി മാഡം, രാത്രി ആ വീട്ടിൽ നിന്നും ചില പൊട്ടിത്തെറികൾ കേട്ടുവെന്നും ചന്ദ്രകുമാറിന്റെ ഭാര്യ തങ്കം(തൽക്കാലം അങ്ങനെ വിളിക്കാം) ഡൈവോർസ് ഫയൽ ചെയ്തുവെന്നുമുള്ള വാർത്തകൾ അപ്പപ്പോൾ ചൂടൊടെ വിളമ്പി വന്നു. പക്ഷേ ഇക്കാര്യം എങ്ങനെ ചന്ദ്രകുമാറിന്റെ വീട്ടിൽ അറിഞ്ഞു എന്നു മാത്രം ആരും ഭവാനി മാഡത്തോട് ചോദിച്ചില്ല.
കാര്യം:
ദിവസങ്ങൾ പലത് നീങ്ങി.
ആഗസ്റ്റ് മുപ്പത് , രാവിലെ തന്നെ പ്രഭാതം പൊട്ടിവിടർന്നു. കമ്പനിക്കകത്ത് കീബോർഡുകൾ ചടപടാ നാദം പൊഴിച്ചുതുടങ്ങി. എല്ലാം പതിവു പോലെ അതിഭീകരവും ബോറനും. ഒരു മീറ്റിങ്ങ്- കോൺഫറൻസ് റൂമിൽ വച്ച്. പ്രൊജക്റ്റ് മാനേജർ അലക്സ് മാത്യുവും ടീം മെംബർ ആനിക്കുട്ടിയും റൂമിനകത്തേയ്ക്ക് കയറി. ചുവരിലെ ബോർഡിൽ എഴുതുന്നതിനുള്ള മാർക്കർ പേന എടുക്കുന്നതിനായി, മേശയുടെ ഒരു വശത്തുള്ള ക്യാബിൻ തുറന്ന് ആനിക്കുട്ടി അകത്തേയ്ക്ക് കയ്യിട്ടതും ഒരു മുട്ടനെലി ആനിക്കുട്ടിയുടെ കൈവഴി കയറി തോള് വഴി ഇറങ്ങി എങ്ങോട്ടൊ ഓടിപ്പോയി. തോളിലിരുന്ന ഷാള്‍ കുടഞ്ഞെറിഞ്ഞ് , ചാടിത്തുള്ളി, അലറി വിളിച്ച് ആനിക്കുട്ടി പുറത്തേക്കോടി. നിലത്ത് വീണ ഷാള്‍ കയ്യിലെടുത്ത് അലക്സ് മാത്യു കോൺഫറൻസ് റൂമിനു പുറത്തേക്കിറങ്ങി.
കോൺഫറൻസ് റൂമിന്റെ വാസ്തു ശരിയല്ലായെന്നു ആരോ പുറത്ത് നിന്നു ആത്മഗതം പറഞ്ഞു.

ചന്ദ്രകുമാറിനെ തിരിച്ചെടുക്കണം
ReplyDeleteഇങ്ക്വിലാബ് സിന്ദാബാദ്
:D
Deleteഹ്ഹി കൊള്ളാം
ReplyDeleteനന്നായിട്ടുണ്ട് രാഹുല്‍....
ReplyDeleteആശംസകള്‍ :)
നന്ദി. വീണ്ടും വരണേ
Deletesuperb
ReplyDelete