ആളൊഴിഞ്ഞു കഴിയുമ്പോൾ,
ശവക്കല്ലറയ്ക്കു മീതെ വയ്ക്കുവൻ
ചുവന്ന പൂക്കളുമായി
നീ വരണം.
മാംസബന്ധനങ്ങളുടെ അവസാനത്തെ
കെട്ടഴിച്ച്
അപ്പൊഴേ എന്റെ ആത്മാവ്
സ്വതന്ത്രമാവുകയുള്ളൂ.
ആ പൂക്കളുടെ മണം നുകർന്ന്,
നിന്റെ മുടിയിഴകളെ തഴുകി
എനിക്ക് തിരിച്ചു പോകണം.
നീ മടങ്ങും വരേയ്ക്കും,
സ്വർഗ്ഗവാതിലിനു വെളിയിൽ,
താഴേയ്ക് കണ്ണും നട്ട്,
ഞാൻ കാത്തുനിൽക്കും.
ഇഷ്ടമായി ,ഒരുപാടിഷ്ടമായി.
ReplyDeleteനീ വരുവോളം..
ReplyDeleteകവിത കൊള്ളാം.
ശുഭാശംസകൾ...
ആശാംസകൾ ഇനിയും പ്രതീക്ഷിക്കുന്നു :)
Deleteചത്താലുമുളള ഓരോരോ ആഗ്രഹങ്ങളേ....
ReplyDeleteഹ്മ്.. അതേന്നെ ചത്താലും തീരാത്ത ആഗ്രഹങ്ങൾ
Deleteലൈകിനൊരു ലൈക്ക്
ReplyDeletenannaittund
ReplyDelete