രാവിലെ എഴുന്നേറ്റാൽ കുളിക്കാൻ പോയിട്ട് ഒന്നു പല്ലു തേക്കാനോ മുഖം കഴുകാനോ ഉള്ള വെള്ളം കിട്ടാനില്ല.മറ്റ് അത്യാവശ്യ കാര്യങ്ങളുടെ അവസ്ഥ പിന്നെ പറയേണ്ടല്ലോ.ലോഡ്ജിലെ 'നിർജ്ജലജീവിതം' ഇങ്ങനെ രണ്ടാം ദിവസം പിന്നിട്ടപ്പോൾ , ടെക്നോപാർക്കിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലിയെടുക്കുന്ന ഞങ്ങൾ നാല് പേര് ( സജു,ടിജു,ബിജു പിന്നെ ഞാനും) പുതിയ ആവാസ കേന്ദ്രത്തിനു വേണ്ടിയുള്ള അതിദ്രുതമായ അന്വേഷണം ആരംഭിച്ചു. ചെറിയ വാടകയ്ക്ക്, അത്യാവശ്യ സൗകര്യങ്ങളൊക്കെയുള്ള ഒരു വീട് ലക്ഷ്യം വച്ചുള്ള അന്വേഷണം അനന്തമായി നീണ്ടു . അതോടെ അത്യാവശ്യ സൗകര്യങ്ങളുടെ പട്ടികയിലെ നാല് ബെഡ് റൂം, കാർ പോർച്ച്, ഗാർഡൻ.. ഇത്യാദിവഹകളൊക്കെ മെല്ലെ മെല്ലെ ഒഴിവായിത്തുടങ്ങി.
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം, ടെക്നോപാർക്കിന്റെ ആൾപ്പൊക്കമുള്ള മതിലിന്മേൽ , എട്ട് കണ്ണുകളുടെ നോട്ടത്തെ ഒരേ സമയം ആകർഷിക്കാൻ മാത്രം വശ്യമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു..
" ഹൗസ് ഫോർ റെന്റ്"
ടിജുവിന്റെ ഉള്ളിലെ കർമ്മനിരതനായ പോരാളി സടകുടഞ്ഞെഴുന്നേറ്റു,അവൻ ഉറയിൽ നിന്നും മൊബൈൽ വലിച്ചൂരി അതിൽ പരസ്യത്തിൽ കണ്ട നമ്പർ ടൈപ്പ് ചെയ്ത് ഞങ്ങളുടെ നേരെ നീട്ടി പറഞ്ഞു:
"കാശൊന്നും കാര്യമാക്കണ്ട, നിങ്ങൾ വിളിച്ചോ.."
!!!!!!!!!!!!!!!!
ഒരു നിമിഷം ആശ്ചര്യസ്തബ്ധനായി നിന്ന ശേഷം ഞാൻ മൊബൈൽ വാങ്ങി ചെവിയോട് ചേർത്തു. അതിൽ ഒരു കിളിമൊഴിയുടെ കളമൊഴി:
" ഈ കാൾ പൂർത്തിയാക്കുന്നതിനാവശ്യമായ ബാലൻസ്....."
ആവേശം കണ്ടപ്പോൾ മനസ്സിലാക്കേണ്ടതായിരുന്നു. ഞാൻ മൊബൈൽ തിരികെ നീട്ടി. അവൻ വക്രിച്ച ചിരിയോടെ അത് തിരികെ വാങ്ങി, ' സോറി ബാലൻസ് ഇല്ല അല്ലേ' എന്ന കമന്റും പാസാക്കി കൈ കഴുകി.
ഓരോ ഫ്രണ്ടും ആവശ്യമല്ലോ....ടി.വി. പരസ്യത്തിന് നന്ദി, അല്ലെങ്കിൽ ഞാനെന്തെങ്കിലും ചെയ്തേനെ.
ഞാനെന്റെ തന്നെ മൊബൈൽ എടുത്ത് ആ നമ്പരിലേക്ക് വിളിച്ചു. വീടിന്റെ ഉടമസ്ഥൻ തന്നെയായിരുന്നു ഫോണെടുത്തത്, ഭാഗ്യം ബ്രോക്കർക്ക് കൊടുക്കേണ്ട കമ്മീഷൻ ഒഴിവായിക്കിട്ടി. പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. അതിനടുത്ത ദിവസം തന്നെ വീട് കാണൽ ചടങ്ങ് നടത്തി, അന്നു തന്നെ അങ്ങോട്ട് താമസവും മാറി.
ചെറുതാണെങ്കിലും വീട് പുതിയതാണ്, ഉടമസ്ഥയായി മധ്യവയസ്കയായ ഒരു സ്ത്രീ മാത്രമേയുള്ളു, ഒരു പാവം വീട്ടമ്മ. അവരുടെ ഭർത്താവ് ഗൾഫിലാണു. മൂപ്പർ അവിടെ കിടന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് വീട്. വീട്ടിന്റെ പാലുകാച്ചൽ (ഹൗസ് വാർമ്മിങ്ങ്) ചടങ്ങൊക്കെ കഴിച്ച്, അങ്ങേര് തിരിച്ച് വന്നതിനു ശേഷം താമസം തുടങ്ങാനിരിക്കുകയായിരുന്നു. പക്ഷേ, ദൈവം സഹായിച്ച് ( ഞങ്ങളെ) അങ്ങേർക്ക് ലീവ് കിട്ടിയില്ല. ഇനി അടുത്ത കൊല്ലമേ തിരിച്ച് വരാൻ പറ്റൂ. അങ്ങനെയാണ് ഈ വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചതെന്ന് അവർ വിസ്തരിച്ചു തന്നു. ഇത്രയും ചരിത്രം പറയേണ്ടതിന്റെ ആവശ്യമെന്താണെന്നു നിങ്ങൾ അത്ഭുതപ്പെടുന്നത് പോലെ ഞങ്ങളും അത്ഭുതപെട്ടിരിക്കെ കാരണവും പിന്നാലെ വന്നു:
" മക്കളെ വീട് വൃത്തിയായ് സൂക്ഷിക്കണം, ഇടയ്ക്കിടെ തൂത്ത് വൃത്തിയാക്കണം..ഞങ്ങളങ്ങനെ കഷ്ട്പ്പെട്ട് ഉണ്ടാക്കിയതാണ്... ഞാൻ ആഴ്ച്യ്ക്ക് വന്നു നോക്കും. കേട്ടല്ലോ.."
വീടേറി ആഴ്ചയൊന്നു കഴിഞ്ഞു. പറഞ്ഞതു പോലെ ഓണർ ചെക്കിങ്ങിനായ് എത്തി. വീട് സാമാന്യം 'നല്ല' വൃത്തിയായ് തന്നെ ഞങ്ങൾ സൂക്ഷിച്ചിരുന്നു. ഓരോ ഭാഗമായ് നടന്നു നോക്കിയതിനു ശേഷം എവിടൊക്കെ എങ്ങനെയൊക്കെ തൂത്തും കഴുകിയും വൃത്തിയാക്കണമെന്ന മാർഗനിർദ്ദേശവും തന്നാണ് അവരന്നു മടങ്ങിയത്.
രണ്ട് ദിനങ്ങൾക്കപ്പറം, ഒരു സായാഹ്നത്തിൽ ഞങ്ങൾ ജോലിയും കഴിഞ്ഞ്, അനേകം ഐ.റ്റി. തൊഴിലാളികൾക്കിടയിലൂടെ, വീട്ടിലേക്കുള്ള വഴിയിലേയ്ക്ക് മന്ദം മന്ദം നടന്നു നീങ്ങവേ, അതാ വരുന്നു നമ്മുടെ സ്വന്തം ഹൗസ് ഓണർ. ഒരു ചിരിയും പാസാക്കി ഞങ്ങൾ അവരെയും കടന്നു നീങ്ങി. പെട്ടെന്ന് പിറകിൽ നിന്നൊരു വിളിയും ചോദ്യവും:
" മക്കളേ , ഞാൻ പറഞ്ഞ പോലെ ക്ളോസറ്റ് കഴുകിയിട്ടായിരുന്നോ ?"
രണ്ട് തരുണീമണികൾ ഞങ്ങളെ നോക്കി വാ പൊത്തി ചിരിച്ച്കൊണ്ട് കടന്നു പോയി. കൗരവസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയെക്കണക്ക് ഞങ്ങൾ ഓരോരുത്തരും അവിടെ നിന്നു. പിന്നെ 'ഞാനീ ഗ്രൂപ്പിൽപ്പെട്ട ആളല്ല' എന്ന ഭാവത്തിൽ ഓരോരുത്തരായി ഇത്തിരി അകലം വച്ച് നടത്തം തുടർന്നു.....

സത്യം തന്നെയാണൊ?
ReplyDeleteenne ang kolledaaaaaaaaa
ReplyDeleteനിനക്കങ്ങനെ തന്നെ വേണം...!! :)
ReplyDeleteഉഷാര് ഉഷാര്
ReplyDelete