Jul 2, 2011

ഏറ്റുപറച്ചില്

അല്പം സ്നേഹമെങ്കിലും
നിനക്കൊഴിച്ചു നല്കുവാന്
വാ മൂടിയ ഈ മണ്-പാത്രത്തിന്
പറ്റിയില്ലല്ലോ ..
വീണുടഞ്ഞിനിയത്
മണ്ണിനാഴങ്ങള് തേടട്ടെ.

നിന്നെയുമേറ്റിയീ അല
കടലു താണ്ടുവാന്
തുഴയില്ലാത്തൊരീ കളിയോട-
ത്തിനായതില്ലലോ...
തിരയോടൊത്തിനിയത്
കല്ക്കെട്ടുകളില് തട്ടിച്ചിതറട്ടെ.

അവസാനത്തെ പൂവും കൊഴിച്ച്
വസന്തം വിടപറയുമ്പൊഴും
നീ നീ നീ എന്ന് ഹൃദയം
മണിനാദം മുഴക്കുന്നു.
വേനലെന്റെ സിരയിലെ
ഓരോ തുള്ളിയുമൂറ്റിയെടുക്കട്ടെ
കണ്ണീരു വീണ നിന്റെ
കവിളു കഴുകുവാന്
ഒരു മേഘമായി ഞാന്
നിരിച്ചുവരും വരെ
നീ എന്നെയും
ഞാന് എന്നെയും
വെറുക്കുക.

3 comments:

  1. ഏറ്റുപറച്ചില് അല്ലെ നടക്കട്ടെ

    ReplyDelete
  2. എന്റെ ഏറ്റ്പറച്ചിലൊന്നുമല്ല കേട്ടോ.... :)

    ReplyDelete