ഇടത്തോട്ട് നടക്കെന്ന്
മനസ്സ് പറയും,
കാലം കാലിലൊരു ചങ്ങലയിട്ട്
വലത്തോട്ട് വലിയ്ക്കും.
എങ്കില് ആ വഴിയെ തനിയെ
നടക്കെന്ന് മനസ്സ് പറയും,
ലോകം കഴുത്തിനു പിടിച്ച്
ആള്ത്തിരക്കിനിടയിലേക്ക്,
ആര്പ്പ് വിളികള്ക്കിടയിലേയ്ക്ക്
തള്ളിയിടും.
പിന്നെ
മനസ്സ് മിണ്ടാതിരിക്കും,
ഒരു നാള് പിന് വാതിലിറങ്ങി
എങ്ങോട്ടോ യാത്രയാവും.
ഒരു പാട് പകലുകള്ക്ക് ശേഷം
മഴ തോരാത്ത
ഒരു തണുത്ത രാത്രിയില്
ദുസ്വപ്നത്തിന്റെ ചൂട്ടില്
ഞെട്ടിയുണരുമ്പോള്
ഒരു വിളിയ്ക്ക് കാതോര്ത്ത്
പുറമെ കാത്ത് നില്പുണ്ടാവും.
അന്ന് പുലരുവോളം
പറയാനുള്ളത് മുഴുവനിരുന്നു കേള്ക്കണം..
സംഭവം കൊള്ളാം രാഹുല്‍.
ReplyDeleteവരികള്‍ നല്ലതാണ്. ആദ്യഭാഗത്തെ വാക്കുകളുടെ ക്രമീകരണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഇതിലും നല്ലതാകുമായിരുന്നെന്ന് തോന്നി.
ബൈ ദി ബൈ....... ആരുടെ വിളിക്കാണ് കാതോര്‍ത്തിരിക്കുന്നത് ;)
കാണാം
Cheruthinte comentinu valiya nandi. .
ReplyDeletePine
:)
നന്നായിട്ടുണ്ട്..പറയാതെ പറയുന്ന വരികൾ.
ReplyDeleteആശംസകൾ.
Nandi nika
ReplyDelete