നാട്ടിലെ പ്രധാന തയ്യൽക്കാരിലൊരാളാണ്-ആയിരുന്നു ടെയിലർ കേശവേട്ടൻ, നാട്ടിൽ നല്ല ആൺപിള്ളാര് തയ്യൽ പണി പഠിക്കും വരെ. അതിനു ശേഷം എന്ത് സംഭവിച്ചു എന്നു ചോദിച്ചാൽ അതിനു മുമ്പ് എന്താണു സംഭവിച്ചു കൊണ്ടിരുന്നത് എന്നറിയേണ്ടി വരും.
" പാന്റ് തുന്നാൻ എത്രയാ റേറ്റ്?"
"150"
"ട്രൗസറിനോ?"
"100"
"എന്നാ ഇറക്കം കൂട്ടി ഒരു ട്രൗസറടിച്ചു തന്നേക്ക്"
-ഇങ്ങനെ പറയാൻ മാത്രം എച്ചികളായിരുന്നില്ല എന്റെ നാട്ടുകാർ എങ്കിലും കേശവേട്ടന്റെ പ്രതാപകാലത്ത് നാട്ടിലെ പാന്റ്ധാരികളൊക്കെ ഈയൊരു ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം കണങ്കാലിൽ നിന്ന് ഒരടി മേലെ വരെ മാത്രം വന്നു നിൽക്കുന്ന, പാന്റിനോട് സാദൃശ്യം തോന്നിക്കുന്ന കാൽശരായിയും ധരിച്ച് വേലയ്ക്ക് പോകേണ്ടി വന്നു (എന്ത് അളവെടുത്താലും ഒടുവിൽ (ഉണ്ണികൃഷ്ണനല്ല) തയ്ച്ചുണ്ടാക്കുന്നതിനെല്ലാം ഒരു യൂണിറ്റി കാത്ത് സൂക്ഷിക്കുന്നതിൽ കേശവേട്ടൻ വിജയിച്ചു എന്നല്ല താനുണ്ടാക്കുന്ന എന്തിലും തന്റെ കയ്യൊപ്പ് ചാർത്താൻ അദ്ദേഹം മറന്നില്ല എന്നു വേണം പറയാൻ. മഹാന്മാർ അങ്ങനെയാണല്ലൊ.)
തന്റെ കസ്റ്റമേർസിന്റെ നാലു തെറി കിട്ടിയില്ലെങ്കിൽ ഉറക്കം ശെരിയാവാത്തത് കൊണ്ടാവാം,
" ഏടോ ഞാൻ ചത്തിട്ട് പുതപ്പിക്കാനല്ല, എനിക്ക് ഇട്ടോണ്ട് നടക്കാനാണ് തന്നെ തുണി ഏൽപ്പിച്ചത്..@$%6&#"
എന്നു കാത്തിരിക്കുന്നവരുടെയും,
"വയലിലെ കോലത്തിനു ഇട്ട് കൊടുക്കാനല്ല, എനിക്ക് ഇട്ടോണ്ട് നടക്കാനാണ് തന്നെ തുണി ഏൽപ്പിച്ചത്..%6*9$3"
എന്നു കാത്തിരുന്ന് കയ്യിൽ കിട്ടിയോരുടെയും ശകാരങ്ങൾ പരിഭവലേശമന്യേ കേശവനവർകൾ ദിവസവും ചെവിയാ-വഹിച്ചു വന്നു.
കാലം മാറി . 'ഫേഷൻ ടെയ്ലേർസും' ,'ജ്ന്റ്സ് സ്റ്റിച്ചിങ് സെന്ററും' ഈയൊരു മേഖലയിലേക്ക് കടന്നു വന്നതോടു കൂടി നാട്ടുകാരുടെ കഷ്ടകാലം മാറി , കേശവേട്ടന്റേത് തുടങ്ങി. പാർട്ടിക്കാർക്ക് ജാഥാവശ്യങ്ങൾക്കായി കൊടി(പതാക) , നാട്ടിലെ അപൂർവ്വം ജെട്ടി വിരോധികളായ മുണ്ടുധാരികൾക്ക് ഉള്ളിലിടാനുള്ള ട്രൗസർ എന്നിങ്ങനെ ക്ലാസ്സിഫൈഡ് ഐറ്റങ്ങളിലേക്ക് മാത്രമായി മൂപ്പരുടെ വർക്ക് ചുരുങ്ങി.
പിന്നെ പിന്നെ തുണിയടിക്കണ ജോലി വിട്ട്, വെള്ളമടിയിലായി മൂപ്പരുടെ പൂർണ്ണ ശ്രദ്ധ, താൻ മുഴുവൻ സമയവും വെള്ളത്തിലാണല്ലൊ എന്നു ചോദിച്ചവരോട്
" ഈ ഫൂമീടെ മുക്കാൽ ഫാഗവും വെള്ളത്തിലാ കെടക്ക്ന്നെ, എന്നിട്ടിവിടെന്തേലും കൊഴപ്പമൊണ്ടോ?"
എന്ന് മറുചോദ്യമെറിഞ്ഞ് ഉത്തരം മുട്ടിച്ച് നാട്ടിലെ കുടിയന്മാരുടെ രോമാഞ്ചമായി മാറി കേശവൻ ചേട്ടൻ.
കേശവേട്ടന്റെ വാമൊഴിമുത്തുകൾ ചരിത്രത്തിന്റെ താളുകളിലേക്ക് എഴുതിച്ചേർക്കപ്പെടേണ്ടവയായിരുന്നു.
ഉദാ:-
ഇദ്ദേഹമെന്ന അദ്ദേഹത്തിന്റെ മൂത്ത മകൾ പേറ് കഴിഞ്ഞ് വീട്ടിലെത്തിയ സമയം.
നാട്ടുകാരായ പെണ്ണുങ്ങള് മുഴുവൻ ഓരൊന്നായി കുഞ്ഞിനെ കാണാൻ എത്തിത്തുടങ്ങി.
തുടക്കത്തിൽ കുഞ്ഞിനെത്ര കിലോ തൂക്കമുണ്ടെന്നും പിന്നെ പിന്നെ ചുരുക്കത്തിൽ 'എത്ര കിലോ ' ഉണ്ടെന്നും ഉള്ള അന്വേഷണം ഇത്തരമുള്ള സന്ദർഭങ്ങളിൽ ഈ പെൺപടയ്ക്ക് ഒഴിച്ച്കൂടാനാവാത്തതാണ്.
ഒരു ദിനം, വൈകുന്നേരം അയല്പക്കത്തെ നാരായണിചേച്ചി കുഞ്ഞിനെക്കാണാൻ വന്നു ചേർന്നുവത്രെ. പതിവ് കുശലാന്വേഷണതിനിടെ , സാമാന്യം നല്ല ബോധത്തിൽ നിൽക്കുന്ന കേശവൻ ചേട്ടന്റെ മുന്നിൽ വച്ച്, അമ്മിണി ചേച്ചിയോട്(സഹധർമ്മിണി ഓഫ് കേശവ് ) കുഞ്ഞിനെ ചൂണ്ടി ചോദിക്കയും ചെയ്തു :
"എത്ര കിലോ ഉണ്ട്?"
"ഇതിനെ വിൽപ്പനയ്ക്ക് വച്ചതല്ല , പരട്ട് തള്ളേ .."
എന്നു തുടങ്ങുന്ന തെറി പ്രവാഹമായിരുന്നു പിന്നീട് എന്നു കണ്ട്/കേട്ട് നിന്നവർ പറയുന്നു.
ഇതെല്ലാം ഓർമ്മിക്കാൻ ഒരു കാരണമുണ്ടായി. ഇന്നലെ നാട്ടിലെ ഉത്സവമായിരുന്നു. ഉത്സവപ്പറമ്പിൽ കാശ് വച്ചുള്ള പല കളികളും സജീവം. ചുറ്റി നടക്കുന്നതിനിടയിൽ , കുറെപ്പേർ കൂടി നില്ക്കുന്നതുനിടയിൽ നിന്ന് ആരോ വിളിച്ച് പറയുന്നത് കേട്ടു.
"ഞാൻ തോണ്ടിയിട്ടു."
ഇത്തിരിക്കഴിഞ്ഞ്
"എന്നാ ഞാൻ തട്ടിയിട്ടു"
എന്താന്നറിയണമല്ലോ എന്നു വിചാരിച്ച് ചെന്നു നോക്കി,
ഖുശ്ബുവിന്റെ പടത്തിൽ 20 രൂപാ വച്ച് നമ്മുടെ കഥാനായകൻ പിന്നെം പറയുന്നു.
"ഞാൻ തോണ്ടിയിട്ടു."(റ്റ്വെന്റി)

nice post
ReplyDeletekalakki
ReplyDeletekalakki
ReplyDeletenarasam vaayikkaan
ReplyDeletenice one...
ReplyDeletedont forget to visit...
www.harikrishnavarrier.blogpost.com
ഹ!
ReplyDeleteകൊള്ളാം!
adipoli
ReplyDeleteകൊള്ളാം!!!.....കക്ഷി ഇപ്പോഴുമുണ്ടോ?.....ആശംസകള്
ReplyDeleteനന്ദി unni ,jayanEvoor , Harikrishna Varrier , maheshblathur, കുര്യച്ചന്
ReplyDeleteവീണ്ടും വരിക
കക്ഷികൾ ഇപ്പൊഴും നാട്ടിലൂണ്ട്.
ha ha ee kakshiye ippo evide kittum?
ReplyDelete