Jul 17, 2016

നിദ്രാഭംഗം

പകലിൻ ചുമടിറക്കി കിതച്ച്
നിദ്രാ പൊയ്കയിൽ നിന്നിത്തിരി
കുളിർനീര് കുമ്പിള് കോരി
കണ്ണിലേക്കിറ്റി ഞാൻ.
ചിറകുള്ളൊരു തേരെന്നെയും കൊണ്ടേ
നക്ഷത്രങ്ങൾക്കിടയിലേക്ക്.
ഏഴാമത്തെ ആകാശം കടക്കും മുമ്പ്
ദുസ്വപ്നത്തിൽ മുക്കിയൊരമ്പ്
എന്റെ പള്ളയിൽ വന്ന് തറച്ചു.
അതാ താഴെ നിന്നും 
വരുന്നുണ്ട് നിഷ്ഠയോടണി നിരന്നവർ
കണ്ണിനു കാണാത്തിടങ്ങളിൽ നിന്ന്
മുളപൊട്ടും പരാദ വേതാളങ്ങൾ.
ആത്മാവിന്റെയീ ധ്യാനം മുടക്കുവാൻ
ഇരുളിൻ ഗർഭങ്ങളിൽ
പിറവി കൊള്ളും രാക്ഷസർ.
രക്തഭുക്കുകൾ
മൂട്ടകൾ.

No comments:

Post a Comment