(മമ്മൂട്ടിയുടെ പഴശ്ശിരാജാ സിനെമാ പോലെ ഇത് ചരിത്രത്തിന്റെ പച്ചയായ പുനരാവിഷ്കാരമാണ്)
നാല് വര്‍ഷത്തെ കോളജ് ജീവിതം കഴിഞ്ഞു. ക്ളാസ്സുള്ള കാലത്ത് ശനിയും ഞായറും വന്നെത്താന്‍ അല്ലെങ്കില്‍ ഒരു ഹര്‍ത്താലിന് കാത്തിരിക്കും. വൈകുന്നേരം കോളേജ് വിട്ടാല്‍ നേരെ വീട്ടിലേക്ക് വച്ച് പിടിക്കും(എന്നാലെ രാത്രി നേരത്തെങ്കിലും വീട്ടിലെത്തൂ). ആ സമയത്ത് കോളജിനെക്കാള്‍ ഇഷ്ടം വീടിനോടായിരുന്നു.പിന്നെ പിന്നെ അവസാന ദിവസങ്ങള്‍ എണ്ണി തുടങ്ങിയപ്പോള്‍ തോന്നിയിട്ടുണ്ട്: എഞ്ചിനീയറിങ്ങ് പഠനം അഞ്ച് വര്‍ഷങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്! പലരെയും പോലെ അധികമൊന്നും 'അടിച്ചു പൊളിച്ചില്ലെങ്കിലും', മറക്കാനാവാത്ത ഒരുപാട് കൊച്ച് കൊച്ച് ഓര്‍മകള്‍ മനസ്സിലവശേഷിപ്പിച്ച് കൊണ്ടാണ് ആ നല്ല കാലം പടിയിറങ്ങി പോവുന്നത്.
ക്ളാസ്സ്റൂമിലെ ബോറന് കുത്തിയിരിപ്പിനേക്കാള് സുഖമുള്ള പരിപാടിയാണ് 'ലാബ്'. ചെയ്യാനുള്ളതൊക്കെ ഗ്രൂപ്പിലെ ഒന്നോ രണ്ട പേര് ചെയത് കൊള്ളും, ബാക്കിയുള്ളോര്‍ക്ക് സൊറ പറഞ്ഞിരിക്കാം. ആകെക്കൂടി കാന്റ്റീനിലൊരു ചായയും പഴം പൊരിയും കഴിക്കാന്‍ കയറിയ സുഖം!.
ലാബില്‍ കയറിയാല്‍ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ആദ്യം തന്നെ ചോദ്യോത്തര വേളയാണ്. നിങ്ങള്‍ക്ക് ആവശ്യത്തിനുള്ള വിവരം ഉണ്ട് എന്ന് ബോധ്യപ്പെടുത്തി കഴിഞ്ഞാല്‍ പോയി എക്സ്പിരിമെന്റ് ചെയ്തോളൂ...ന്ന് പറഞ്ഞ് റഫ് റെക്കോര്‍ഡില്‍ ഒരു കുറിപ്പ് കിട്ടും. ശേഷം ആവശ്യമുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് ലാബ്അസിസ്റ്റന്റിനു കൊടുക്കണം. മൂപ്പര്‍ക്ക്/മൂപ്പത്തിയ്ക്ക് പലചരക്ക് കടയില്‍ തക്കാളീം ഉള്ളീമൊക്കെ പൊതിഞ്ഞു കെട്ടി കൊടുക്കാറുള്ള ആളുടെ അതേ റോളാണ്. സാധനങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ 'പരീക്ഷണം' തുടങ്ങാം.
അന്ന്,ഒരു ബുധനാഴ്ച,പതിവ് പോലെ ഞങ്ങള്‍ ഇലക്ട്രിക് ലാബിലേക്ക് കയറി. മുന്‍ നിര ഗ്രൂപ്പുകാര്‍ വൈവ അറ്റന്‍ഡ് ചെയ്ത് കൊണ്ടിരിക്കയാണ്. ഞങ്ങള്‍ടെ ഗ്രൂപ്പ് ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്നു.പ്രത്യേകിച്ച് പണിയൊന്നുമില്ല. അസൈന്മെന്റ് എഴുതാനുള്ളവര്‍ കയ്യിലുള്ള പേപ്പറുകള്‍ മേശമേല്‍ നിരത്തിവച്ച് തങ്ങളുടെ ജോലി ആരംഭിച്ചു.ബാക്കിയുള്ളവര്‍ ഉച്ചയ്ക്കു ശേഷം കട്ട് ചെയ്ത് ബീച്ചില്‍ പോവണോ അതോ ഹോസ്റ്ലില് ചെന്ന് കിടന്നുറങ്ങണോ എന്ന ചര്‍ച്ചയിലാണ്.കിടന്നുറങ്ങാനാണെങ്കില്‍ പിന്നെ ക്ളാസില്‍ തന്നെ ഇരുന്നാല്‍ പോരെ,അറ്റന്‍ഡന്‍സും കിട്ടും എന്ന് ആരോ അഭിപ്രായം പറഞ്ഞു.ഏതായാലും ക്ളാസ് കട്ട് ചെയ്യുന്ന പണിക്ക് ഞാനില്ല.(നാലരമണിക്കല്ലെ എല്ലാ ക്ളാസ്സും വിടൂ,അപ്പോപ്പിന്നെ അവരുടെയൊക്കെ കൂടെ പോയാല്‍പ്പോരെ എന്നാലോചിച്ചിട്ടൊന്നുമല്ല, അറ്റന്‍ഡന്‍സ് കളയണ്ടല്ലോന്ന് വിചാരിച്ചിട്ടാണ്.സത്യം!)
നിലത്ത് ഒരു അരപ്പേജ് കടലാസ് കിടക്കുന്നു.ഞാനത് മെല്ലെ എടുത്തു.ഒരു ഒഴിഞ്ഞ വെളുത്ത കടലാസ് ഒരു കലാകാരന്റെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഭാവനാവിലാസങ്ങളെ ഉണര്‍ത്തുമെന്ന കാര്യം തീര്‍ച്ചയാണ്.ഞാന്‍ കീശയില്‍ നിന്നും എന്റെ നീല സെല്ലോ പിന്‍പോയിന്റ് പെന്ന് എടുത്തു, മനസ്സില്‍ നിന്നും അക്ഷരങ്ങള്‍ വിരലുകളിലൂടെ ഒഴുകിയിറങ്ങി.
സൃഷ്ടി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍, ഞാന്‍ കടലാസ് തുണ്ടെടുത്ത് അടുത്തിരിക്കുന്നവന്റെ കയ്യില്‍ വായിക്കാന്‍ കൊടുത്തു.(കഥയായാലും കവിതയായാലും ബ്ളോഗായാലും മറ്റുള്ളവര്‍ വായിച്ച് കമന്റ് പറയുമ്പോഴാണല്ലോ നമുക്കൊരു സംതൃപ്തി ലഭിക്കുന്നത്). അവനത് വായിച്ചതിനു ശേഷം,രണ്ടായി മടക്കി അപ്പുറത്തിരിക്കുന്നവന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു
''ഇന്‍സ്ട്രമെന്റിന്റെ ലിസ്റ്റ് ആണ്, ലാബ് അസിസ്റ്ററ്റിന് കൊടുത്ത് സാധനങ്ങളൊക്കെ മേടിച്ചോണ്ട് വാ''
നിഷ്കളങ്കന് അത് വായിച്ചു നോക്കാനുള്ള ബുദ്ധി പോലും കാണിക്കാതെ നേരെ ലാബ് അസിസ്റ്ററ്റിന് കൊണ്ട് ചെന്ന് കൊടുത്തു,അതും ഒരു ലേഡിക്ക്! മംഗലാപുരത്ത് റണ്‍വേ വിട്ടോടി കാട്ടില്‍ വീണ് തകര്‍ന്ന വിമാനത്തിന്റെ കോപൈലറ്റിനെ പോലെ നോക്കിയിരിക്കാനേ എനിക്ക് പറ്റിയുള്ളൂ.
വാവിട്ട വാക്കും കൈകവിട്ട കടലാസും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ!ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍,ഇത്ര കാലം ഞാന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉണ്ടാക്കിയ,വി.എസിന്റെത് പോലുള്ള എന്റെ ഇമേജ് തകര്‍ന്ന് തരിപ്പണമാകും.
പ്രതീക്ഷിച്ചതു പോലെ, മൂപ്പത്തി ആ കടലാസ് ലാബില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സാറിന്റെ കയ്യില്‍ ഏല്‍പ്പിച്ചു.ഞങ്ങടെ ഗ്രൂപ്പിനെ മൊത്തമായി ലാബില്‍ നിന്നു പുറത്താക്കി.ഇനി H.O.D(ഹെഡ് ഓഫ് ഡിപ്പാര്‍ട്മെന്റ്)യുടെ അനുവാദം മേടിച്ചിട്ട് ലാബില്‍ കയറിയാ മതി.
:(
കൂട്ടത്തിലാരോ പോയി H.O.Dയെ വിളിച്ചു കൊണ്ടുവന്നു.ഞങ്ങളെ ലാാബിലേക്ക് വിളിപ്പിച്ചു.ലാബിലുള്ള മറ്റുള്വര് എന്താണ് സംഭവമെന്നറിയാതെ അന്തം വിട്ടു നില്‍ക്കുകയാണ്.
''ഇത് ആരാ എഴുതിയത്?''
''എനിക്ക മലയാളം എഴുതാനറിഞ്ഞൂടാ''ആദ്യം വായിച്ചവൻ.(അവൻ ഒന്നാന്തരം പച്ച മലയാളത്തിലെഴുതിയ ലവ് ലെറ്റേഴ്സെല്ലാം ചേര്‍ത്ത് വച്ചാല്‍ മഹാഭാരതത്തോളം വരും,എന്നിട്ടാണ് ഈ..)
''എനിക്ക് മലയാളം വായിക്കാനേ അറിഞ്ഞുകൂടാ.''നിഷ്കളങ്കൻ (ലവനിന്നലെ ക്ളാസിലിരുന്ന് മനോരമാ ആഴ്ചപ്പതിപ്പ് വായിക്കുന്ത് ഞാന്‍ എന്റെ രണ്ട് കണ്ണുകൊണ്ടും കണ്ടതാണ്..)
ഞാന്‍ ചെയ്ത തെറ്റിന് ബാക്കിയുള്ളവര്‍ എന്തിന് ടെന്‍ഷനടിക്കണം, കുരിശേറാന്‍ തയ്യാറായ യേശുമിശിഹായുടെ ഭാവത്തോടെ ഞാന്‍ മുന്നോട്ട് കയറി നിന്ന് പറഞ്ഞു,
''സർ, ഞാനാണ്''
ഇപ്പോള്‍ ഭൂരിപക്ഷം പേരും ആ കടലാസില്‍ എന്ത് അശ്ളീലമാണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള ഉദ്വേഗത്തിലാണ്.അതിന് അറുതി വരുത്തിക്കൊണ്ട്, H.O.D കടലാസ് കയ്യിലെടുത്ത്, അത് വായിക്കാന്‍ തുടങ്ങി.
''വാട്ട്മീറ്റര്‍(പുഴുങ്ങിയത്) -അരക്കപ്പ്
അമ്മീറ്റര്‍(നന്നായി അരിഞ്ഞത്) - 2 കപ്പ്.
വോള്‍ട്ട് മീറ്റര്‍(അധികം പുളിയില്ലാത്തത്) - 3 ടീസ്പൂണ്‍.
'ഓട്ടോ'ട്രാന്‍സ്ഫോർമർ(ടയറോട് കൂടിയത്) - 1
കണക്ഷന് വയറ്(മഞ്ഞ പച്ച ചോപ്പ് നിറമുള്ളത്) - ആവശ്യത്തിന്. ''
######
H.O.D നല്ല ഹ്യൂമറ്സെന്സുള്ള ആളായത് കൊണ്ട് ഇനി മേലാല്‍ ഇത് ആവർത്തിക്കരുതെന്ന താക്കീതും ഒപ്പം ഇത് വായിച്ച് 'അപമാനിക്കപ്പെട്ട' ലാബ്അസിസ്റ്റന്റിന് ഒരു ക്ഷമാപണക്കത്തും കൊണ്ട് സംഭവം അവിടെ തീര്‍ന്നു കിട്ടി.

Kidu :)
ReplyDeletehttp://www.soorajkeshav.com/
Thanx sooraj
ReplyDeleteനല്ലരസം വായിക്കാൻ
ReplyDeleteആശംസകള്‍ ..
ReplyDeletenannayittund ketto..njan adhyamayittan thante oru blogezuth vayikkunnath,,enthayalm kollam..rasachharad potttathe avasanam vare kondupoyittund ...ini ellam njan vayikkm..do post more...regards:)
ReplyDeleteനന്നായിട്ടുണ്ട് പഴയ ഓർമ്മകളിലേക്ക് ഒന്നു തിരിച്ചുപോകാൻ കഴിഞ്ഞു............
ReplyDeleteഅഭിനന്ദനങ്ങൾ....
നല്ല കമന്റുകള്‍ക്ക് നന്ദി
ReplyDelete@arjun, aasayangal vattaathe nilkukayanengil iniyum postaaam..
good
ReplyDeleteda rahule,, oronnum kidilam daaa..
ReplyDeleteTANKYOO DA HAISOOO
ReplyDeleteരസികന്‍ !!!
ReplyDeleteche... veruthe enthokkeyo pratheekshichu....
ReplyDelete:)
Delete;-)
ReplyDeleteelllam vayikkanam ennund ippo samayamilla pinnidavatte best wishesssssss
ReplyDeleteOrmakalilekku kootti kondu poyi,,, Rahule, orayiram nandi
ReplyDeletekollam
ReplyDeletehehehe athu polichu
ReplyDelete