വിഷാദം
ഒരു കറുത്ത മേഘം
മുനിഞ്ഞ കത്തുന്ന സൂര്യനെ
കുട പിടിച്ച് മറച്ച്
പെയ്യാതെ പെയ്യാതെ
നിലാവിനെ മുഴുവൻ തിന്ന്
ഇരുൾ ചർദിച്ച്
പെയ്യാതെ പെയ്യാതെ
രാത്രി മുഴുവൻ കൂട്ടിരുന്ന്
ഉറക്കം കെടുത്തി
പെയ്യാതെ പെയ്യാതെ
പ്രപഞ്ചത്തിന്റെ അനന്തതയിൽ
ഏക ജീവൽ കണികയായി
എന്നെ ചുരുക്കി
വിഷാദം
പെയ്യാതെ പെയ്യാതെ
ഒരു കറുത്ത മേഘം
മുനിഞ്ഞ കത്തുന്ന സൂര്യനെ
കുട പിടിച്ച് മറച്ച്
പെയ്യാതെ പെയ്യാതെ
നിലാവിനെ മുഴുവൻ തിന്ന്
ഇരുൾ ചർദിച്ച്
പെയ്യാതെ പെയ്യാതെ
രാത്രി മുഴുവൻ കൂട്ടിരുന്ന്
ഉറക്കം കെടുത്തി
പെയ്യാതെ പെയ്യാതെ
പ്രപഞ്ചത്തിന്റെ അനന്തതയിൽ
ഏക ജീവൽ കണികയായി
എന്നെ ചുരുക്കി
വിഷാദം
പെയ്യാതെ പെയ്യാതെ
No comments:
Post a Comment