സ്വർഗ്ഗത്തിന്റെ കാവൽക്കാരാ
എനിക്കൊരു പാസ് തരിക.
ഇങ്ങനെ തുറിച്ചു നോക്കേണ്ടതില്ല.
നരകമാണെന്റെ ഇടമെന്ന് എനിക്കറിയാം.
ഉന്മാദത്തിന്റെ ഒരിടവേളയിൽ
ഞാൻ ഇറങ്ങി വന്നെന്നേയുള്ളൂ.
ഒരു വിസിറ്റിംഗ് പാസ് മാത്രം തരിക.
മുൻപ് യാത്ര ചൊല്ലാതെ ഇവിടെ നിന്നും
കലഹിച്ചിറങ്ങിയപ്പോൾ
തിരികെ വിളിച്ച ചില കൂട്ടുകാരുണ്ട്.
അവരോട് മാപ്പ് പറയണം.
പിന്നെ,
സ്വർഗ്ഗവും നരകവുമല്ലാത്ത
ഒരിടത്തേക്ക് മടങ്ങിപ്പോവണം.
എങ്കിലും ഞാൻ തിരിച്ചെത്തുമെന്നോർപ്പിക്കട്ടെ.
എനിക്കൊരു പാസ് തരിക.
ഇങ്ങനെ തുറിച്ചു നോക്കേണ്ടതില്ല.
നരകമാണെന്റെ ഇടമെന്ന് എനിക്കറിയാം.
ഉന്മാദത്തിന്റെ ഒരിടവേളയിൽ
ഞാൻ ഇറങ്ങി വന്നെന്നേയുള്ളൂ.
ഒരു വിസിറ്റിംഗ് പാസ് മാത്രം തരിക.
മുൻപ് യാത്ര ചൊല്ലാതെ ഇവിടെ നിന്നും
കലഹിച്ചിറങ്ങിയപ്പോൾ
തിരികെ വിളിച്ച ചില കൂട്ടുകാരുണ്ട്.
അവരോട് മാപ്പ് പറയണം.
പിന്നെ,
സ്വർഗ്ഗവും നരകവുമല്ലാത്ത
ഒരിടത്തേക്ക് മടങ്ങിപ്പോവണം.
എങ്കിലും ഞാൻ തിരിച്ചെത്തുമെന്നോർപ്പിക്കട്ടെ.
ഭൂമിയിൽ ഒരുപാട് നാളു സുഖമായി ജീവിച്ചിട്ട്, സ്വർഗ്ഗത്തിലേക്ക് പെർമനന്റ് പാസ്സ് തന്നെ കിട്ടട്ടെ :)
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
നമുക്ക് നാമേ പണിവതു നാകം സ്വർഗ്ഗവുമതുപോലെ..
Deleteനമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ..
Deleteനാകം എന്നതിനര്‍ത്ഥം സ്വര്‍ഗ്ഗം എന്നാണ്
:P athe
Deleteതൃശങ്കുസ്വര്‍ഗ്ഗത്തില്‍ ചെന്ന് പെടരുത്
ReplyDeleteഇടയ്ക്കെപ്പൊഴോ അവിടൊക്കെ തന്നെ
Delete