മടിയാണെന്നെപ്പോലേ
തൻ വഴി നോക്കാതതു
ഞാൻ പോം വഴി പിറകേ പിറകേ
ചെളിയിലുമെല്ലാ തെരുവിലുമെൻ
കാലോടൊട്ടീട്ടലസത പൂണ്ട് കിടപ്പൂ
മൃതചിന്തകൾതൻ ജഡഭാരവുമായി
ഇരുൾ മാളങ്ങളിൽ ഒളിച്ചുമിരിപ്പൂ
ഉണരാനാവില്ലെന്ന് ശഠിച്ചേ
വെളിവിനെ മറച്ച് കളഞ്ഞും
ഇരവിൻ വരവാരാഞ്ഞിടവില്ലാ-
തിരുന്നു തിരഞ്ഞു കരഞ്ഞും
എൻ നിഴലിനു പോലും
മടിയാണെന്നെപ്പോലേ
തൻ വഴി നോക്കാതതു
ഞാൻ പോം വഴി പിറകേ പിറകേ







