മൂളി ഞരങ്ങി ഇഴഞ്ഞിഴഞ്ഞ്
രാത്രി വണ്ടി ഓട്ടം തുടങ്ങി.
ഒരു ബോഗിയിൽ അഞ്ചാം ക്ലാസ്
പഠിച്ച സ്കൂൾ വരാന്തയുണ്ട്.
മറ്റൊന്നിൽ ആരോ തന്ന മിഠായി.
മുമ്പിലൊന്നിൽ മുക്രയിട്ടൊരു കാള .
ഇടയിൽ ഒന്നിൽ ഇഷ്ടക്കാരി.
പിറകിൽ ആഴമെഴുതാ കൊക്ക.
ഇന്നലെ കണ്ട സിനിമ,
കറുത്ത കള്ളൻ,
തൊണ്ടയിൽ കുടുങ്ങിയ നിലവിളി ,
വെള്ള പുതച്ച ഞാൻ,
എണ്ണിയാൽ തീരില്ല.
യാത്ര തീരാതിരിക്കാൻ
കൊതിപ്പിക്കുന്നവരുണ്ട്.
ചങ്ങല വലിക്കുന്നവരുണ്ട്.
എവിടൊക്കെയോ നിർത്താറുണ്ട്.
ചിലപ്പോൾ വൈകാറുണ്ട്.
എന്നെ ഗർഭം ധരിച്ച്
നാളേക്ക് ഓടുന്നുണ്ട് വണ്ടി.
രാത്രി വണ്ടി ഓട്ടം തുടങ്ങി.
ഒരു ബോഗിയിൽ അഞ്ചാം ക്ലാസ്
പഠിച്ച സ്കൂൾ വരാന്തയുണ്ട്.
മറ്റൊന്നിൽ ആരോ തന്ന മിഠായി.
മുമ്പിലൊന്നിൽ മുക്രയിട്ടൊരു കാള .
ഇടയിൽ ഒന്നിൽ ഇഷ്ടക്കാരി.
പിറകിൽ ആഴമെഴുതാ കൊക്ക.
ഇന്നലെ കണ്ട സിനിമ,
കറുത്ത കള്ളൻ,
തൊണ്ടയിൽ കുടുങ്ങിയ നിലവിളി ,
വെള്ള പുതച്ച ഞാൻ,
എണ്ണിയാൽ തീരില്ല.
യാത്ര തീരാതിരിക്കാൻ
കൊതിപ്പിക്കുന്നവരുണ്ട്.
ചങ്ങല വലിക്കുന്നവരുണ്ട്.
എവിടൊക്കെയോ നിർത്താറുണ്ട്.
ചിലപ്പോൾ വൈകാറുണ്ട്.
എന്നെ ഗർഭം ധരിച്ച്
നാളേക്ക് ഓടുന്നുണ്ട് വണ്ടി.
കൊള്ളാം
ReplyDeletethanks.. :)
ReplyDelete