ഒരു ഒഴിഞ്ഞ മദ്യക്കുപ്പിക്കുള്ളിൽ
ഞാനെന്റെ പ്രണയം മുഴുവൻ
നിറച്ചു വച്ചു.
ആകാശം വല്ലാതെ ചോര ചീന്തി
ചുവക്കുന്ന വൈകുന്നേരങ്ങളിൽ
അതിന്റെ ലഹരി നുണഞ്ഞു.
ദിവസങ്ങൾ കഴിയുന്തോറും
അതിനു വീര്യം കൂടിവന്നു.
ഒരു കിറുക്കൻ നട്ടുച്ചനേരത്ത്
ഞാനത് അടപ്പ് തുറന്ന്
തറയിലേക്ക് കമഴ്ത്തി.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്,
അവസാനമില്ലാതെ അത്
പുറത്തേക്കൊഴുകി കൊണ്ടിരുന്നു.
കാൽമുട്ടോളം മുങ്ങിയപ്പോൾ
ഭയപ്പാടിന്റെ മൂർദ്ധന്യത്തിൽ
ഞാനാ ചില്ലുകുപ്പി പുറത്തേക്കെറിഞ്ഞു.
നുറുങ്ങിയ ചില്ലുകഷ്ണങ്ങൾ,
വഴിനീളെ എന്റെ പാദങ്ങളെ,
കാത്തുകിടന്നു.
എങ്കില്‍ സൂക്ഷിക്കണമല്ലോ
ReplyDeleteപ്രണയച്ചില്ലുകള് അവിടവിടെ കിടക്കുന്നുണ്ടാവാം
ഹൃദയ ശകലങ്ങൾ..
ReplyDeleteശുഭാശംസകൾ...
പൊട്ടിയ പ്രണയം ഒരു പ്രശ്നം തന്നെ....
ReplyDeleteപ്രണയത്തെ അപകടത്തിൽപ്പെടുത്തി.ഭാവുകങ്ങൾ
ReplyDelete